കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ ഇന്നു കോട്ടയത്ത്. എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉള്‍പ്പടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.വിവിധ പരിപാടികളില്‍ പങ്കെടുക്കും. കോട്ടയത്തും കുറിച്ചിയിലുമാണ് പരിപാടികള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 10.30 നു ഈരയില്‍ക്കടവ് ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കും.. ക്ഷണിക്കപ്പെട്ട അതിഥികളാണ് മുഖാമുഖത്തില്‍ പങ്കെടുക്കുന്നത്.
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍-തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രവാസികള്‍, പ്രശസ്ത വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, കര്‍ഷകത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയില്‍നിന്നുള്ള അഞ്ഞൂറിലധികം പേര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും.
ചടങ്ങില്‍മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, ജി.ആര്‍. അനില്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍ എ മാര്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
വൈകുന്നേരം 4നു നെഹ്‌റു സ്റ്റേഡിയത്തില്‍ എല്‍ഡിഎഫ് മഹാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി നിശ്ചയിച്ചിരുന്ന പൊതുപ്രകടനം ഒഴിവാക്കി.നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്ക് മുന്‍പായി 3.30നു കുറിച്ചി അദ്വൈത വിദ്യാശ്രമം സ്‌കൂള്‍ നവതി സ്മാരക സമുച്ചയത്തിന്റെ സമര്‍പ്പണവും നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എന്റെ കേരളം പ്രദര്‍ശനവിപണന മേള നാളെ സമാപിക്കും.
കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇനി രണ്ടുനാള്‍ കൂടി. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് അറിയാന്‍ അവസരമൊരുക്കിയാണ് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള നടക്കുന്നത്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്ത തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ച കലാപരിപാടികള്‍, സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത സംഗമങ്ങള്‍ എന്നിവ അണിനിരത്തിയ മേള ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഏപ്രില്‍ 24 ന് തുടങ്ങിയ മേള 30 ന് അവസാനിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.