Spread the love

അങ്കമാലി: നെടുമ്പാശ്ശേരിക്കു സമീപം ഐവിഎന്‍ എന്നയുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിഐഎസ്എ ഫ് ഡിഐജി (എയര്‍പോര്‍ട്ട് സൗത്ത് സോണ്‍ ഹെഡ് ക്വാര്‍ ട്ടേഴ്‌സ്) ആര്‍. പൊന്നിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട കോണ്‍സ്റ്റബിള്‍ മോഹന്‍കുമാറിന് പിറ്റേന്ന് ജോലിയില്‍ പ്രവേശി ക്കാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നും ആരാണ് ഇയാള്‍ക്ക് ഒത്താശ നല്‍കിയതെന്നും പ്രത്യേകം അന്വേഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയി ലെടുത്തത്.

ഐവിനുമായി തര്‍ക്കമുണ്ടായ ശേഷം കാര്‍ തിരിച്ചിടുന്നത് മോഹന്‍കുമാറാണെന്നും വ്യക്തമാ യി. തനിക്ക് ഡ്രൈവിങ് അറിയി ല്ലെന്നായിരുന്നു ഇയാള്‍ പോലീ സിനോട് ആദ്യം പറഞ്ഞത്. സിസി ടിവി ദൃശ്യങ്ങളില്‍ കാര്‍ തിരിക്കുന്ന ത് വ്യക്തമായിരുന്നു. ഐവിനെ ഇടിച്ച് ബോണറ്റിലിടുകയും പിന്നീ ട് കൊലപ്പെടുത്തുകയും ചെയ്തത് സിഐഎസ്എഫ് എസ്‌ഐ വി നയകുമാറാണെന്നും കണ്ടെത്തി
യിട്ടുണ്ട്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളെല്ലാം പോലീസ് ശേഖ രിച്ചിട്ടുണ്ട്. ഗൗരവമായ കേസാ യതിനാല്‍ വിശദമായ അന്വേഷ ണത്തിനാണ് സിഐഎസ്എഫ് ഒരുങ്ങുന്നത്. ഡിഐജിക്കൊപ്പം അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശിവ പാണ്ഡേയുമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡിഐജി നെടുമ്പാശ്ശേരിയിലെത്തി. കൊച്ചി വിമാനത്താവളത്തിലെ സിഐ എസ്എഫ് ഉന്നത ഉദ്യോഗസ്ഥ രുമായി ഡിഐജി ആശയവിനി മയം നടത്തി. വിശദമായ അന്വേ ഷണത്തിനു ശേഷമായിരിക്കും തുടര്‍നടപടി.

കേസില്‍ പ്രതികളായ വിനയ കുമാര്‍ ദാസ് കുടുംബത്തോടൊ പ്പം നെടുമ്പാശ്ശേരിയില്‍ ഫ്‌ലാറ്റിലാ ണ് താമസം. മോഹന്‍കുമാര്‍ സി ഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സിലും. ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച് സംസാരിക്കാന്‍ കാറില്‍ കമ്പനി കമാന്‍ഡറുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴാണ് സംഭവമുണ്ടാ യതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. വിനയകുമാര്‍ ദാസാണ് കാര്‍ ഓടിച്ചിരുന്ന ത്. ഈ കാര്‍ ഭാര്യയുടെ പേരിലു ള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.