കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായതായി പരാതി. അമ്മയ്‌ക്കൊപ്പം തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്.
ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നു. അതേസമയം ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.