Spread the love

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആറുമാസത്തിലധികമായി പുതിയ പ്രസിഡന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തരീഷത്തിലും പാര്‍ട്ടി നേതാക്കളിലും ഉണ്ടെങ്കിലും നടപടിയിലേക്ക് കേന്ദ്രം നീങ്ങുകയാണ്. തിങ്കളാഴ്ച്ചയാണ് പ്രഖ്യാപനം എങ്കിലും നടപടി ഞായറാഴ്ച്ച തുടങ്ങും. ഇന്ന് കോര്‍കമ്മറ്റി ചേരും. മത്സരം ഒഴിവാക്കാണ് നീക്കം. നിലവില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തുടരാന്‍ അനുവദിക്കുമെന്ന വാദത്തിനാണ് സംഘടനയില്‍ മുന്‍തൂക്കം. ഇക്കാര്യത്തില്‍സംശയമില്ലെന്നാണ് സുരേന്ദ്രന്‍ അനുകൂലികള്‍ പറയുന്നത് എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വനിതാ പ്രസിഡന്റായി ശോഭ സുരേന്ദ്രന്‍ എന്നി പേരുകളും മുന്‍നിരയിലുണ്ട്. അരഡസലിനധികം പേരുകളാണ് പ്രചരിക്കുന്നത്.

തിരുവനന്തപുരം ബിജെപി കേന്ദ്ര ഘടകത്തിന്റെ രഹസ്യപ്പട്ടികയിലെ കേരളഘടകം സംസ്ഥാനപ്രസിഡ ന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണി ക്കുന്ന നേതാവില്‍നിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്നേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ.ഞായറാഴ്ച രാവിലെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരു ന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നി ശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്ര ഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചന കളൊന്നുമില്ല. കേരളത്തില്‍വെച്ചു തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

2020 ഫെബ്രുവരിയിലാണ് സു രേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവി ഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന -നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു.ആര്‍എസ്എസ് പിന്തുണയുണ്ടന്നും അവകാശപ്പെടുന്നു.

എന്നാല്‍, ആദ്യടേം കഴിഞ്ഞും തു ടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേ ശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. വനിതാപ്രസിഡന്റു്‌റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാ നാര്‍ഥിയായിരുന്ന മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാധ്യതാ പട്ടികയിലെ മറ്റൊരാള്‍. മുന്‍ പ്ര സിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന വി. മുരളീധരനെയും പരിഗണിച്ചേക്കാം.