നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞ നടി ഇപ്പോൾ ബൊട്ടീക്ക് ബിസിനസും പാരന്റിങ്ങുമെല്ലാമായി തിരക്കിലാണ്.
അതിനിടെ നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കിട്ട സ്റ്റോറി ചർച്ചയാകുകയാണ് . നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം ഭാമയുടെ സ്റ്റോറിയിലെ വാക്കുകൾ ആണ് ഇത്. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു.
എന്നാൽ സ്വന്തം വ്യക്തി ജീവിതത്തിലെ അനുഭവങ്ങളുമായി സാമ്യമുള്ളതുകൊണ്ടാകും നടി ഇത്തരം വാക്കുകൾ ഷെയർ ചെയ്യുന്നതെന്നാണ് ആരാധകരുടെ നിഗമനം
. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. എന്നാൽ ഭാമ ഭർത്താവുമായി വേർപിരിഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളും എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ ഭാമ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.പിന്നാലെ സിംഗിൾ മദറാണെന്നും നടി തുറന്ന് പറഞ്ഞിരുന്നു.