തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (06.06.2025 വെള്ളിയാഴ്ച) അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും മന്ത്രി ആർ. ബിന്ദുവും ഫെയ്സ്ബുക്ക് പോസ്റ്റുകളിലാണ് അവധി അറിയിച്ചത്. ശനിയാഴ്ചയും അവധിയാണ്.
അതേസമയം സർക്കാർ ഓഫീസുകൾക്ക് നാളെ പ്രവർത്തി ദിനമായിരിക്കും.ശനിയാഴ്ച നേരത്തെ തന്നെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.