കാഞ്ഞിരപ്പളളി : കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ അനുവദിക്കപ്പെട്ട വ്യവസായ പാര്‍ക്കിന്‍റെ നേത്യത്വത്തില്‍ പുതിയതും, പഴയതുമായ സംരംഭകരുടെ കൂട്ടായ്മ രൂപപ്പെടണമെന്നും അതിലൂടെ റബ്ബറിന്‍റെ നാടായ കാഞ്ഞിരപ്പളളിയെ വ്യവസായകരുടെ ഒരു ഹബ്ബാക്കി മാറ്റണമെന്നും ആന്‍റോ ആന്‍റണി എം.പി അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയിലെ വ്യവസായികളുടെ ക്ലസ്റ്റര്‍ രൂപികരണത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എം.എല്‍.എ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, എം.എസ്.എം.ബി ഡയറക്ടര്‍ ജി.എസ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീര്‍, പഞ്ചായത്ത് അംഗങ്ങളായ നിസ്സ സലീം, ആന്‍റണി മാര്‍ട്ടിന്‍, സുമേഷ് ആന്‍ഡ്രൂസ്, റിജോ വാളന്തറ , ബിജു ചക്കാല, ഉപജില്ലാ വ്യവസായ ഓഫീസര്‍ ഷിനോ ജേയ്ക്കബ്, ബ്ലോക്ക് വ്യവസായ ഓഫീസര്‍ കെ.കെ ഫൈസല്‍, അജികുമാര്‍, ശ്രീനാഥ് പുന്നാംപറമ്പില്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ക്ലസ്റ്റര്‍ രൂപീകരണത്തില്‍ 108 സംരഭകര്‍ പങ്കെടുത്തു.വിവിധ വിഷയങ്ങളില്‍ ഏകദിന ശില്പശാലയും നടന്നു.പുതിയതും,പഴയതുമായ സംരഭകരുടെ സംശയങ്ങള്‍ക്ക് വ്യവസായ വകുപ്പ് അധിക്യധര്‍ മറുപടിയും നല്‍കി.
പടം അടിക്കുറിപ്പ്
വ്യവസായ വകുപ്പിന്‍റെ നേത്യത്വത്തില്‍ കാഞ്ഞിരപ്പളളിയില്‍ നടന്ന ഭക്ഷ്യസംസ്കരണ മേഖലയുടെ ക്ലസ്റ്റര്‍ രൂപീകരണം ആന്‍റോ ആന്‍റണി എം.പി ഉല്‍ഘാടനം ചെയ്യുന്നു.