Spread the love

കോട്ടയം: ഐക്യ ക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി മോചന സന്ദേശ വാഹന റാലി നടത്തി.ഗാന്ധി സ്ക്വയറിൽ നിന്ന് മുണ്ടക്കയം വരെയായിരുന്നു റാലി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച് 15 സ്ഥലങ്ങളിൽ ലഹരി മോചന സന്ദേശങ്ങളും ബോധവൽക്കരണ ക്ലാസുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗോസ്പൽ മിനിസ്ട്രികളുടെ നാടൻ കലകളും തെരുവ് നാടകങ്ങളും അവതരിപ്പിച്ചു. ക്രൈസ്തവ സഭയുടെ മേലധ്യക്ഷന്മാരും വൈദികരും അല്മായ പ്രതിനിധികളും ഇൻഡിപെൻഡ് ചർച്ചകളുടെ പാസ്റ്റർമാരും സഭ അംഗങ്ങളും വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത് ലഹരിക്കെതിരെ ശക്തമായ സന്ദേശം നല്കി.
എംഎൽഎ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,ചാണ്ടി ഉമ്മൻ എന്നിവരും സന്ദേശങ്ങൾ നൽകി. സി എസ് ഐ സഭയുടെ കൊല്ലം ബിഷപ്പ് ഉമ്മൻ ജോർജ്, ഡോക്ടർ ബെഞ്ചമിൻ ജോർജ്, പ്രഫ.എം.സി.ജോസഫ്, ബ്രദർ.പ്രദീഷ്.കെ. ബേബി .തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.