അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും.
ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ 110 പേര് മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
53 ബ്രിട്ടീഷ് പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഈ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവര്‍ അഹമ്മദാബാദിലേക്ക് തിരിച്ചു.
പൈലറ്റുമാര്‍ പരിചയസമ്പന്നരായിരുന്നു. പുറപ്പെട്ട് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഒരു മലയാളി സ്ത്രീ കൂടിയുണ്ടെന്ന് പറയുന്നു.