Spread the love

ഗുജറാത്തില്‍ വിമാനാപകടത്തിൽ തകര്‍ന്നത് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം.

മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയരൂപാണിക്ക് ഗുരുതര പരിക്ക്.

അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേല്‍ വിമാനത്താവത്തിന് സമീപമാണ് സംഭവം. 242 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. 1.10നാണ് എയർഇന്ത്യ എ1171 വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. ടേക്കോഫിനിടെ മരത്തിലോ മതിലിലോ ഇടിച്ച്‌ വിമാനം തകർന്നു എന്നാണ് പ്രാഥമിക വിവരം.

അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വിമാനം കത്തിയെരിഞ്ഞതിന്റെയും കറുത്ത നിറത്തിലുള്ള പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടേക്കോഫിനിടെ ആയതിനാല്‍, വിമാനത്തില്‍ ഇന്ധനം ധാരാളമുണ്ടായിരുന്നു. ഇത് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കാം എന്നാണ് നിഗമനം.