കോട്ടയം : ഈരാറ്റുപേട്ട തീക്കോയിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കുമരകം സ്വദേശിനി ധന്യയാണ് മരിച്ചത്. തീക്കോയി വേലത്തുശ്ശേരിയ്ക്ക് സമീപമാണ് ട്രാവലര്‍ മറിഞ്ഞത്.
കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
12 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വേലത്തുശേരി ഭാഗത്താണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.