Spread the love

പാലക്കാട്: മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനകത്ത് ബസ്സിനടിയില്‍ പെട്ട് യുവതി മരിച്ചു.മണ്ണൂര്‍ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസറായിരുന്നു പ്രസന്നകുമാരി.

ഇന്നലെ രാവിലെ 11ന് ആണ് അപകടം. സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിൻവശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ മാസം 31ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകർ‍ക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്നു നൽകാൻ വീട്ടിലൊരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാൻ ഭക്ഷണവും മറ്റും ഏർപ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫിസിലേക്കു പോയത്.