കോട്ടയം : പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിൻ (19)ആണ് മരിച്ചത്. പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിൽ ഇന്ന് വൈകിട്ട് 8.15 ഓടെയായിരുന്നു സംഭവം.
വാഹനത്തിൽ നാലു പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പൊലീസും ഫയർഫോഴസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്.
മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.