ദില്ലി: കോക്ക്റോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് മുന്നോടിയായി ദില്ലി പൊലീസിന്റെ നടപടി. യാത്രയിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.
അതേസമയം അഞ്ചുപേരിൽ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലെയിസിൽ എത്താനായിരുന്നു സിജെപിയുടെ നിർദേശം.

