കോഴിക്കോട് : കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുറ്റ്യാടി നരിക്കൂട്ടുംചാലിൽ തൊട്ടിൽപാലത്തുനിന്നും വടകരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ഗുരുതരമായി പരിക്കേറ്റ 15 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

