മുംബയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് 1942 ആഗസ്റ്റ് എട്ടിന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) സമരത്തിന്റെ 84-ാം വാർഷികം ഇന്ന് രാജ്യം സമുചിതമായി ആചരിക്കും. ഇന്ത്യയെ ബ്രീട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ നിർണായക പങ്കുവഹിച്ച സമരമാണിത്. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (ഡൂ ഓർ ഡൈ) എന്നതായിരുന്നു ഗാന്ധിജി സമരഭടന്മാർക്ക് നൽകിയ മുദ്രാവാക്യസദൃശമായ സന്ദേശം. മുഖ്യ പരിപാടികൾ
ഡൽഹിയിൽരാഷ്ട്രപതി ഭവനിൽ ഇന്ന് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കൽ, രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട അപൂർവ രേഖകളുടെ ചരിത്ര പ്രദർശനം ദേശീയ ആർക്കൈവ്സ് മ്യൂസിയത്തിൽ. മുംബയ്യിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് അനുസ്മരണച്ചടങ്ങ്
.

