മള്ളിയൂരിൽ രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം
കോട്ടയം : മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാമായണമാസാചരണത്തിന് തുടക്കം. രാമായണത്തിന്റെ ദീപ്തി പകർന്നു ഒരുമാസം മുഴുവൻ കെടാവിളക്കായി ജ്വലിക്കുന്ന രാമായണ ദീപം മള്ളിയൂരിൽ തെളിഞ്ഞു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദീപം പ്രകാശിപ്പിച്ചു.
കർക്കടക മാസ തുടക്കത്തിൽ മള്ളിയൂരപ്പനെ തൊഴുന്നതിനായി വലിയ ഭക്തജന തിരക്ക് ദൃശ്യമായി. കുടുംബ ഐശ്വര്യത്തിനും വിഘ്‌ന നിവാരണത്തിനുമുളള പ്രത്യേക പൂജകളും വഴിപാടുകളും സത്സംഗവും രാമായണ പാരായണവും ക്ഷേത്രത്തില്‍ നടക്കും. രാമായണ പാരായണത്തിനൊപ്പം ഗണപതി ഹോമം, ഭഗവതിസേവ ഇവയാണ് രാമായണ മാസത്തില്‍ ഏറ്റവും പ്രധാന്യം. എല്ലാദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടാവും, ഓഗസ്റ്റ് 11ന് വിശേഷാല്‍ പൂജ, ചന്ദനം ചാര്‍ത്ത്, 12ന് രാമായണ പാരായണയജ്ഞം ഇവ നടക്കും.
കൂടുതൽ വിവരങ്ങൾക്കായി 6282671793 എന്ന നമ്പരിൽ ബന്ധപ്പെടുക.

