വിക്‌ടർ ജോർജ് അനുസ്‌മരണവും സ്മരണിക കവർ പ്രകാശനവും ഇന്ന്
വിഖ്യാത ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് വിട്ടുപിരിഞ്ഞിട്ട് ജൂലൈ ഒൻപതിന് 25 വർഷങ്ങൾ* പിന്നിടുകയാണ്. ഇതോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകർ ഒത്തുചേരും. അനുസ്മരണ സമ്മേളനവും സ്മരണിക കവർ പ്രകാശനവും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷനാകും. രാവിലെ 11 മണിക്ക് ആണ് ചടങ്ങ്
മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം വിക്ടർ അനുസ്മരണം നടത്തും. റബർ ബോർഡ് ചെയർമാൻ എൻ. ഹരിയും പങ്കെടുക്കും. ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു പ്രസ് ക്ലബ് പുറത്തിറക്കുന്ന വിക്ടർ സ്മരണികയുടെ കവർ ചടങ്ങിൽ പ്രകാശനം ചെയ്യും. വിക്ടറിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. .

