ഡൽഹി :തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.
‘ലെമൺ ഗ്രീൻ’ റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലിൽ നിരവധി പേർ ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.

