തിരുവനന്തപുരം തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ സെക്രട്ടറിയായി നിയമിച്ചതിൽ വിവാദങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇത്തരം കീഴ്വക്കം നേരത്തെയും ഉണ്ട്. ഇനി സിപിഎം സർക്കാർ നിയമിച്ച അദ്ദേഹമാണ് യുഡിഎഫിന് 102 സീറ്റിന്റെ വിജയം സമ്മാനിച്ചു എന്ന് മാത്രം പറയരുത്.
മന്ത്രിസഭായോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഗുരുവായൂർ ക്ഷേത്രദർശനം ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടായി എന്ന ആരോപണത്തിലും കഴമ്പില്ല. താൻ 1000 രൂപ ടിക്കറ്റ് എടുത്താണ് തൊഴുതത്. ഒപ്പം ഉണ്ടായിരുന്നത് നാലുപേർ. ഇനി അമ്പലത്തിലും പോകരുതെന്ന് പറയുമോ .മുഖ്യമന്ത്രി ചോദിച്ചു.

