Spread the love

തിരുവനന്തപുരം: ഏഴു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസ് ദേശീയ നേതൃത്വം ഇനി തീരുമാനം നീട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെ പരിഹസിക്കുക കൂടി ചെയ്തതോടെ രണ്ടും കൽപ്പിച്ചാണ് കോൺഗ്രസ് ഹൈക്കമാൻഡ്

എഐസിസി ജനറൽ സെക്രട്ടറിയായ കെ സി  വേണുഗോപാലിനെ തള്ളിപ്പറയാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല.എംഎൽഎമാരുടെ ഭൂരിപക്ഷ കണക്കാണ് ഇതിന് ആശ്രയിക്കുന്നത്. അതേസമയം കേരളത്തിൽ ഉജ്വല വിജയത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ച സതിശ നെ ഒഴിവാക്കിക്കൊണ്ട് നീക്കം നടത്തുന്നത് ധാർമികത അല്ല എന്നുള്ള നിലപാടിലാണ് മിക്ക ഘടകകക്ഷികളും. എന്നാൽ അതിനെ നിരാകരിച്ച് ഡൽഹി പൊളിറ്റിക്സ് സംസ്ഥാനത്തും അടിച്ചേൽപ്പിക്കാനാണ്  ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. വിജയിച്ച എംഎൽഎമാരിൽ നിന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാതെ എംപിയെ മുഖ്യമന്ത്രിയായും മാറ്റുന്ന നടപടിക്കെതിരെ രാഷ്ട്രീയ ചർച്ചവേദികളിലും വിമർശനം വ്യാപകമാണ്.

 

ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയുമായി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് ഇനി സാധ്യതയെന്നും ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ ഘടകകക്ഷികൾക്കും വലിയ എതിർപ്പുണ്ടാവില്ല എന്നുമാണ് ഡൽഹിയിൽനിന്നും ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിക്കൊപ്പം, അനുനയരീതിയിൽ ഉപമുഖ്യമന്ത്രി പദം ഉണ്ടായേക്കും എന്ന വാർത്തകൾ നേരത്തെ വന്നിരുന്നുവെങ്കിലും നിലവിൽ ഇതിന് സാധ്യതയില്ല എന്ന വിവരമാണ് ഹൈക്കമാൻഡുമായി അടുത്ത വൃത്തങ്ങൾ പങ്കുവെക്കുന്നത്.