പാലായിൽ കെഎം മാണിയുടെ ഏഴാമത് അനുസ്മരണ വാർഷികം ആചരിച്ചു
കോട്ടയം: കെ.എം മാണി പൊളിറ്റിക്കൽ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ.എം.മാണിയുടെ
7 -മത് അനുസ്മരണ വാർഷികം പാലായിൽ ആചരിച്ചു. കൊട്ടാരമറ്റം ബസ്സ് സ്റ്റാന്റ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുണ കെഎം മാണിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടന്നു.
സംസ്ഥാന കൺവീനർ ഷാജി പാംമ്പുരി അധ്യക്ഷത വഹിച്ച യോഗം ചെയർമാൻ സാജൻ തൊടുക ഉദ്ഘാടനം ചെയ്യ്തു.
സ്റ്റഡി സെൻറ്റർ ഭാരവാഹികളായ ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്, ശ്രീകാന്ത് എസ് ആൽബിൻ പേണ്ടാനം, ഷൈസ് പൂവനാനി, ജോമോൻ കൊല്ല കൊമ്പിൽ, ആന്റണി മാർട്ടിൻ, രാഹുൽ പിള്ള ജി ജോ ചിലമ്പിക്കുന്നേൽ, ജോസുകുട്ടി പുള്ളോലി, ജോൺ ജോസഫ്,സഞ്ജീവ് വിപി നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

