ബെംഗളൂരു: പ്രമുഖ ബിൽഡറും, കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി.
സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
ഇ.ഡി. റെയ്ഡിനിടെയാണെന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. സിനിമ നിർമാതാവ് കൂടിയാണ്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ.ഡി പരിശോധന നടന്നിരുന്നു എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

