Spread the love

ഗുണ്ടൂർ: ഉറക്ക​ഗുളിക കലർത്തിയ ബിരിയാണി നൽകിയ ശേഷം കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ആണ് സംഭവം. ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മി മാധുരി, കാമുകൻ ഗോപി എന്നിവർ സംഭവത്തിൽ അറസ്റ്റിലായി.

യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയും കാമുകനും മൃതദേഹത്തിനരികെയിരുന്ന് അശ്ലീല ചിത്രങ്ങൾ കണ്ടു.സംഭവദിവസം രാത്രി യുവതി ഉറക്കഗുളിക പൊടിച്ചുചേർത്ത ബിരിയാണി തയ്യാറാക്കി ഭർത്താവിന് നൽകി. തുടർന്ന് ഭർത്താവ് ഭക്ഷണം കഴിച്ച് ഗാഢനിദ്രയിലായപ്പോൾ, യുവതി കാമുകൻ ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ദമ്പതികൾ ശിവനാഗരാജുവിന്റെ മുഖത്ത് തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ഗ്രാമവാസികൾക്കിടയിൽ പ്രചരിപ്പിച്ചു.