കൊച്ചി: അമ്മ ഫേസ് ക്രീം മാറ്റി വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
സംഭവത്തിൽ മകളെ അറസ്റ്റ് ചെയ്തു.
സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

