എന്‍എസ്എസ് നേതൃത്വത്തിന്റെ തിണ്ണനിരങ്ങല്‍ പ്രയോഗത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍
സാമുദായിക സംഘടനകള്‍ യോജിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍; എന്നാല്‍ സ്വര്‍ണം കട്ടവര്‍ക്ക് ആരും വോട്ടു ചെയ്യില്ല.
പ്രതിപക്ഷ നേതാവ് പറയുന്നത് കോണ്‍ഗ്രസ് അഭിപ്രായം. അതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്.
രമേശ് ചെന്നിത്തലയോളം യോഗ്യന്‍ കോണ്‍ഗ്രസില്‍ വേറെ ആരുണ്ടെന്ന എന്‍ എസ് എസ് അഭിപ്രായം,അങ്ങനെ പറയണ്ടാന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയുമോ ?സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദര്‍ശിക്കാറുണ്ട്, അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരന്‍ പരിഹസിച്ചു.വിമര്‍ശനങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

