Spread the love

കോട്ടയം : ഇടതുമുന്നണി മാറ്റം അജണ്ടയിൽ ഇല്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മുന്നണി മാറ്റത്തിന് തടയിടാനായി മുഖ്യമന്ത്രി വിളിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

 

മുന്നണി മാറ്റം ഒരിക്കലും തുറക്കാത്ത പുസ്തകം ആണെന്ന് ജോസ് കെ.മാണി കൂട്ടി ചേർത്തു.ഇനി ആരെങ്കിലും ആ പുസ്തകം തുറന്നാൽ അവർ വായിച്ചിട്ട് അടച്ചോള്ളുമെന്നും, അത് എന്തിനാണ് എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോട്ടയത്ത് പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ അവലോകനം, നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം എന്നിവയാണ് യോഗത്തിൻ്റെ അജൻഡ.

മന്ത്രി റോഷി അഗസ്റ്റിൻ്റെ കൈ പിടിച്ച് എം. എൽ. എ മാർക്കൊപ്പം നടന്നാണ് ജംഗ്ഷനിൽ നിന്നും ജോസ് കെ മാണി സ്റ്റിയറിംഗ് കമ്മറ്റി യോഗ വേദിയായ സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിയത്.

മുന്നണി മാറ്റത്തിന് ക്രൈസ്തവ സഭകളുടെ സമ്മർദം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രമോദ് നാരായണൻ എം. എൽ എ അറിയിച്ചുവൈകുന്നേരം 4 വരെയാണ് സ്റ്റിയറിംഗ് കമ്മറ്റി