ബൈക്ക് മറഞ്ഞ് തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് അഭിഭാഷകന് ദാരുണാന്ത്യം. സംഭവം കോട്ടയം ഉഴവൂരില്‍
കോട്ടയം: സ്കൂട്ടര്‍ മറിഞ്ഞതിനിടെ തോക്കില്‍നിന്ന് വെടിയുതിര്‍ന്ന് അഭിഭാഷകന് മരിച്ചു. ഉഴവൂര്‍. മേലരീക്കര പയസ്മൗണ്ട് സ്വദേശി ഓക്കാട്ട് ജോബി (56) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒന്‍പതോടെ നീരുരുട്ടിയി ലായിരുന്നു സംഭവം. നീരുരുട്ടി ഭാഗത്ത് ഇറ ക്കത്തില് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിഞ്ഞു. . ഇതോടെ പോക്കറ്റിലുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ അമര്‍ന്ന് വെടി ഉതിരുകയായിരുന്നു. നാട്ടുകാര്‍ എത്തി പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ വെടി തലയ്ക്ക് ഏറ്റ് ഉടന്‍ മരിച്ചു എന്നാണ് പോലീസ് നിഗമനം. കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. വേട്ടയ്ക്ക് പോകുന്നയാളാണ്. വേട്ട യ്ക്ക് ഉപയോഗിക്കുന്നതാണ് തോക്ക്. ഭാര്യ: ഷിജി. മക്കള്‍: ഐറിന്, അന്നൂസ്, ജോസഫ്.

