Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ടം പൂര്‍ത്തിയായ ഏഴു ജില്ലകളില്‍ മുന്നണികള്‍ കൂട്ടലും കിഴിക്കലും തുടരവേവടക്കന്‍ ജില്ലകളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് അവസാനിക്കും.

ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിംഗും ഇന്നാണ്. ശനിയാഴ്ചയാണ് ഫലം