തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ 520 രൂപ വർദ്ധിച്ച വിലയിൽ ഇന്ന് 1000 രൂപയുടെ വമ്പൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1500 രൂപയിലധികം രൂപയാണ്. ഇതോടെ വില 95000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,200 രൂപയാണ്. നേരിയ ഇളവുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് കുതിപ്പുണ്ടായത്.
അടുത്ത മാസം നടക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള സാധ്യത 87% ആയി ഉയർന്നിട്ടുണ്ട്. യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നൽകുന്നുണ്ടെന്ന് വിദഗ്ദർ പറഞ്ഞു.

