പാട്ന: അവിഹിത ബന്ധം നേരില്‍ കണ്ട മകളെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് വധശിക്ഷ. 2023ൽ ബിഹാറിലാണ് സംഭവം. 11 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ മാതാവ് പൂനം ദേവി (35) ആണ് കേസില്‍ മുഖ്യപ്രതി. അപൂർവങ്ങളിൽ അപൂർവം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്.
2023 ജൂലൈ 11 ന് രാത്രി 11 മണിയോടെയാണ് ക്രൂരകൃത്യം നടന്നത്. ശിവാനിയുടെ അമ്മ പൂനം ദേവിക്ക് അതേ ഗ്രാമത്തിലെ മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നു. എന്നാൽ ശിവാനി ഇത് അറിഞ്ഞതോടെ സ്വന്തം മകളെ ഇല്ലാതാക്കാന്‍ ‘അമ്മ തീരുമാനിക്കുകയായിരുന്നു. യുവാവിനോടൊപ്പം പൂനം ദേവിയെ കണ്ട കുട്ടി, പഞ്ചാബില്‍ ജോലിക്ക് പോയ പിതാവ് തിരിച്ചെത്തിയാല്‍ കണ്ടതെല്ലാം പറഞ്ഞുകൊടുക്കുമെന്ന് പൂനത്തിനോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചെത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് പൂനം മകളെ വകവരുത്തുകയായിരുന്നു.

