കോട്ടയം: പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ സ്വിസ് പത്രപ്രവർത്തകനായ ഹാന്നസ് ട്രൂബിന്റെ സ്മരണക്കായി ഓൾ കേരള ക്വിസ് മത്സരം നടന്നു.ആൻസ് വാലി അഗ്രീ ടൂറിസം പ്രോജക്ട് ഡയറക്ടർ അന്നമ്മ ട്രൂബ് വയലുങ്കൽ സമ്മേളനം ഉത്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും നമ്മുടെ കുട്ടികൾ കൂടുതൽ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശൃമാണെന്ന് അവർ ചൂണ്ടികാട്ടി. ആർട്ടിസ്റ്റ് സിബി പി മാർട്ടിൻ ഹാന്നസ് ട്രൂബ് അനുസ്മരണം നടത്തി.
ഹാന്നസ് ട്രൂബ് ജന്മം കൊണ്ട് സ്വിസ്കാരനെങ്കിലും കേരളത്തെയും ഇന്തൃയുടെ സംസ്ക്കാരത്തെയും ഏറെ വിലമതിച്ച മഹദ് വൃക്തിത്വമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.സ്കൂൾ മാനേജർ ഫാ. സിറിൾ കൈതക്കളം അധൃക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ റെജിമോൻ വിഎം , സൂരൃ നൃസ് ഓൺലൈൻ ഡോട്കോം ചീഫ് എഡിറ്റർ രാജു ആനിക്കാട്, കൂരോപ്പട പഞ്ചായത്ത് മെമ്പർ മോഹനൻ റ്റി ജി, ക്വിസ് പ്രോഗ്രാം കൺവീനർ ആശ മേരി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

