Spread the love

പാലാ : പാലായിൽ ഹൈവേ പോലീസിന്റെ പെട്രോളിങ്ങ് വാഹനം അപകടത്തിൽപ്പെട്ടു..

മുണ്ടാങ്കൽ ഭാഗത്ത് വെച്ച് ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നർക്ക് പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളും ഏറ്റിട്ടുണ്ട് .

മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. മൂവരെയും മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.