Spread the love
കോട്ടയം: കുമരകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്മനത്ത് രണ്ട് മാസം പ്രായമായ ആണ്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അതിഥി തൊഴിലാളിയും അസം സ്വദേശിയുമായ, ശഹാബദീന്‍ മകന്‍ കുദ്ദൂസ് അലി, (വയസ്സ് 25) . ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.
കുഞ്ഞിനെ അന്‍പതിനായിരം രൂപക്ക് വാങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളും ഉത്തര്‍പ്രദേശ് സ്വദേശികളുമായ ബാബു ഖാന്‍ മകന്‍ മോഹ്ദ് ദാനിഷ് ഖാന്‍, (32),   നന്‌ഹെ മകന്‍ അര്‍മാന്‍, (31), എന്നിവരെയാണ് പോലീസ് പിടികൂടിയത്.  കുമരകം, ഇല്ലിക്കല്‍ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്