Spread the love

നവരാത്രിയിലെ മഹാനവമിയാണ് ഇന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും ദേവി കടാക്ഷത്തിനായുളള സമര്‍പ്പണ ദിനങ്ങള്‍. ശുഭാരംഭത്തിനുളള ദിനമായ വിജയദശമിയായ നാളെയാണ്. പൂജയെടുപ്പും വിദ്യാരംഭവും. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന കൊല്ലൂര്‍ മൂംകാംബിക ക്ഷേത്രത്തില്‍ ഉത്സവ ദിനങ്ങളാണ്. എഴുത്തിനിരുത്തിനായി ആയിരക്കണക്കിന് കുരുന്നുകളാണ് എത്തുന്നത്. ചോറ്റാനിക്കരയും ആറ്റുകാലും ഉള്‍പ്പടെയുളള ദേവീക്ഷേത്രങ്ങളിലും ചടങ്ങുകളും വിശേഷാപൂജകളും ഉണ്ട്.

കോട്ടയത്ത് എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 108 ശക്തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ദക്ഷിണമൂകാംബി. ഇന്ന് പുലര്‍ച്ചെ 4ന് നട തുറക്കും. രാവിലെ 9.30നു ദക്ഷിണമൂകാംബിക സംഗീതോത്സവം ആരംഭിക്കും. വോക്കല്‍, വയലിന്‍, മൃദംഗം, ഘടം, മുഖര്‍ശംഖ് തുടങ്ങി സംഗീത വിരുന്നില്‍ പക്കമേളവുമായി ഇരുന്നൂറിലധികം കലാകാരന്മാര്‍ പങ്കെടുക്കും. വൈകിട്ട് 6ന് പുഷ്പാഭിഷേകവും തുടര്‍ന്നു ദീപാരാധനയും.