Spread the love

പാലക്കാട്: അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതി(16)ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)