Spread the love

കല്പറ്റ: കല്പറ്റ പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സന്ദർശിച്ച് സോണിയ ഗാന്ധി എം.പി.യും പ്രിയങ്ക ഗാന്ധി എം.പി.യും. ഫൗണ്ടേഷൻ ഡയറക്ടർ ഡോ. നീരജ് ജോഷി, ഡോ. സാബു കെ.യു. എന്നിവർ ചേർന്ന് ഇരുവരെയും സന്ദർശിച്ചു.

ഫൗണ്ടേഷൻ ക്യാമ്പസിലെ നഴ്സറിയും വൃക്ഷോദ്യാനവും ചുറ്റി നടന്ന് കണ്ട് സോണിയ ഗാന്ധി എം.പി. അടയ്ക്കാപ്പയിൻ തൈയും പ്രിയങ്ക ഗാന്ധി എം.പി. കാരാഞ്ഞിലി തൈയും നട്ടു.

ഗാന്ധി കുടുംബം വയനാട്ടിൽ video Link

തുടർന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സൗമ്യ സ്വാമിനാഥനുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചു. ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡോ. സൗമ്യ വിവരിച്ചു. സീനിയർ ശാസ്ത്രജ്ഞരായ സി.എസ്. ധന്യ, വി.വി.ശിവൻ, ജോസഫ് ജോൺ, ഡോ. അർച്ചന ഭട്ട്, ഡോ. വിപിൻ ദാസ്, സലിം പി.എം., ഗോപാലകൃഷ്ണൻ, സനിൽ പി. സി., ബിനീഷ്, നന്ദകുമാർ പി. എം. തുടങ്ങിയവർ സന്നിഹിതരായിരുന്നു.