Spread the love

കണ്ണൂർ: മുതിർന്ന മാധൃമപ്രവർത്തകനും സൂരൃടിവി കണ്ണൂർ ബൃറോ ചീഫുമായിരുന്ന രഞ്ജിത് ബാബുവിന്റെ പുസ്തകമായ വാർത്താ പരിക്രമംത്തിന്റെ കവർ പ്രകാശനം ചെയ്തു.ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ കെ.വി സുമേഷ് എം എൽ എ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സി. സുനിൽകുമാർ .സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

 

ചെറുകിട വ്യവസായ അസ്സോസിയേഷൻ സെർട്ടറി ടി.പി നാരായണൻ, സീനിയർ ജേർണലിസ്റ്റ് യൂനിയൻ ഭാരവാഹികളായ സി.പി.സുരേന്ദ്രൻ, മുഹമ്മദ് മുണ്ടേരി, ടി.പി. വിജയൻ, സുരേന്ദ്രൻ മട്ടന്നൂർ, ഹനീഫ കുരിക്കളകത്ത് കെ.സി.രാജഗോപാൽ എന്നിവർ സംബന്ധിച്ചു.