കവന്‍ട്രി : യുകെയിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു. റൂഫസ് കുര്യൻ (7) ആണ് മരിച്ചത്. ഈ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് കുട്ടിയ്ക്ക് പനിക്കുള്ള മരുന്ന് നൽകി. എന്നാൽ ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ആശുപത്രിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു.
ആലപ്പുഴ സ്വദേശികളാണ് റുഫ്‌സിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും . ഏക സഹോദരന്‍ സെക്കൻഡറി സ്‌ക്കൂള്‍ വിദ്യാർഥിയാണ് ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്കാരം പിന്നീട്.

