കോട്ടയം : ബൈക്കിൽ സഞ്ചരിക്കവേ റബ്ബർ മരം ഒടിഞ്ഞുവീണ് എരുമേലി ചെറുവള്ളിയിൽ എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. മുനിയസ്വാമി (56) ആണ് കാറ്റിൽ റബർ മരം ഒടിഞ്ഞുവീണു മരിച്ചത്.കോട്ടയത്ത് മഴയും കാറ്റും തുടരുകയാണ്.
കോട്ടയം മെഡിക്കൽ കോളേജ് റൂട്ടിൽ ചുങ്കം പാലത്തിനു സമീപം മരം റോഡിലേക്ക് മറിഞ്ഞുവീണ് പൂർണ്ണമായും ഗതാഗത തടസ്സം ഉണ്ടായി. പോലീസും, ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കി, മാടപ്പള്ളി വില്ലേജില്‍ ഇറ്റലി മഠത്തിന് വടക്ക് ഭാഗതു ജോർജ് തോമസ് എന്ന ആളിന്റെ വീടിനു മുകളിൽ മണ്ണ് ഇടിഞ്ഞു വീണു, അതിരമ്പുഴ ജംഗ്ഷനിലുള്ള സെന്റ് മേരീസ് L.P. സ്കൂളിന്റെ മതിൽ തകർന്നു വീണു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജില്ലയില്‍ പകല്‍ ഇടവിട്ട് മഴ ഉണ്ടായിരുന്നു, നിലവില്‍ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നീ താലൂക്കുകളില്‍ ശക്ത മഴയും, കാറ്റും ഉണ്ട് , ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ 1 ക്യാമ്പ് പ്രവര്‍ത്തിക്കുന്നു, ഫാമിലി 2, പുരുഷന്‍മാര്‍ 3, സ്ത്രികള്‍ 3, കുട്ടികള്‍ 2 ആകെ 8