തായ്പേയ്സിറ്റി (തായ്വാൻ): സൗന്ദര്യ സംവർധക വസ്തുക്കൾ ആഹാരമാക്കി വിഡിയോകൾ ചെയ്തിരുന്ന ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. 24കാരി ആയ തായ്‍വാനീസ് യുവതിയാണ് മരിച്ചത്.
ലിപ്സ്റ്റിക്, ബ്ലഷ്, ഫെയ്സ് മാസ്കുകൾ എന്നിവ കഴിക്കുന്നത് യുവതി തന്നെ ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മേയ് 24നാണ് യുവതി മരിച്ചത്. കോസ്മറ്റിക് വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വിഷപദാര്‍ഥമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.