കോട്ടയം: മേഘാലയിലെ ഭരണകക്ഷിയായ നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് മദര്‍ തെരേസ റോഡിലുളള ലോ പോയിന്റ് കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെയിംസ് സാംഗ്മാ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പാര്‍ട്ടി പ്രസിഡന്റ് .കെ.ടി. തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പാര്‍ട്ടി യുവജനവിഭാഗം അധ്യക്ഷന്‍നിക്കി നോംഗ്ലോ, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജോഷ് ജോസഫ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സംസ്ഥാന സെക്രട്ടറി ഷൈജു ഏബ്രഹാം, പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീനിവാസന്‍, സംസ്ഥാന സെക്രട്ടറി ബിന്ദുപിള്ള, പാര്‍ട്ടി വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ റാണി ജേക്കബ്, സംസ്ഥാന സെക്രട്ടറി (അഡ്മിനിസ്‌ട്രേഷന്‍) അശോക് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒളിമ്പ്യന്‍ അനില്‍കുമാര്‍, ടി.എന്‍.രാജന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും, അഡ്വ. പനവിള ജയകുമാറിനെ സംസ്ഥാന വൈസ്പ്രസിഡന്റായും, ജെയിംസ് സാംഗ്മാ നിയമിച്ചു. അതുല്യമായ സാമൂഹ്യസേവന മികവിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച ഷാജി കെ.ഡേവിഡിനെ ജെയിംസ് സാംഗ്മ ആദരിച്ചു.സംസ്ഥാന ജന.സെക്രട്ടറി ബിജു ഗോവിന്ദ് സ്വാഗതവും കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.സന്തോഷ് കണ്ടംചിറ നന്ദിയും പ്രകാശിപ്പിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാംഗ്മയാണ് പാര്‍ട്ടിയുടെ സ്ഥാപകന്‍.

