പാലാ: വയോജനങ്ങൾക്കുള്ള ടൂറിസം പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻകെയെടുക്കണമെന്ന് ടൂറിസം പ്രമോഷൻ ആന്റ് വെൽഫെയർ സൊസൈറ്റി വാർഷിക സമ്മേളനം ആവശൃപ്പെട്ടു.
പൊതുയോഗത്തിൽ വച്ച് പ്രവർത്തന റിപ്പോർട്ടും മാർഗ്ഗരേഖയുടേയും പ്രകാശനം ജില്ലാ നോഡൽ ഓഫീസർ(MGNREGS) ശ്രീമതി രേഖ ജെയിസിന് നൽകി കൊണ്ട് മീഡിയ കോ-ഓർഡിനേറ്റർ രാജു ആനിക്കാട് നിർവ്വഹിച്ചു.സമ്മേളനം ടൂറിസം വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് ജോർജ് തോമസ് ഇലഞ്ഞിമറ്റം ഉത്ഘാടനം ചെയ്തു.
സെക്രട്ടറി അഡ്വ. ബിജു സെബാസ്റ്റൃൻ അധൃക്ഷനായിരുന്നു.
വൈസ് പ്രസിഡണ്ട് ജയിസൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ഓമന പിടി, ട്രഷറർ ഉഷാകുമാരി പിജി,പ്രേജക്ട് കോർഡിനേറ്റർ പിഎസ് മാതൃ,അഗ്രീടൂറിസം കോർഡിനേറ്റർ ഡോമനിക് സെബാസ്റ്റൃൻ എന്നിവർ പ്രസംഗിച്ചു.

