കോഴിക്കോട്: മയക്കുമരുനിന്റെ ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.
വിവാഹം കഴിഞ്ഞപ്പോൾ തുടങ്ങിയ ഉപദ്രവമാണെന്നും കഴിഞ്ഞ ദിവസം വീട് വിട്ട് ഓടിയത് രക്ഷപ്പെടാനല്ലെന്നും വാഹനത്തിന്റെ മുന്നില്‍ ചാടാൻ വേണ്ടി ആയിരുന്നെന്നും യുവതി പറഞ്ഞു. തന്നെ കൊല്ലുമെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു. കൊടുവാളുകൊണ്ട് വെട്ടാന്‍ വന്നപ്പോഴാണ് ഞങ്ങൾ ഓടിയത്. അത് പക്ഷെ രക്ഷപ്പെടാനായിരുന്നില്ല, വണ്ടിയുടെ മുന്നില്‍ ചാടാനാണ് ഓടിയത്. പക്ഷേ അത് കണ്ടപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയി. എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിച്ചു നിന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു.