കോട്ടയം: ജലാശയങ്ങളിൽ വീണ് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അപകടത്തിൽ പെടുന്നത് വർധിച്ചുവരുന്ന സാഹചരൃത്തിൽ കുട്ടിക്കാലത്തു തന്നെ നീന്തൽ പരിശീലം നേടുക എന്ന ലക്ഷൃത്തിലേക്ക് പരിയാരം മാർ ഓർത്തോക്സ് ചർച്ച് ചുവടുവയ്ക്കുന്നു. മാർ അപ്രേം ഓർത്തഡോക്സ് ചർച്ചിലെ സെന്റ് ഡയനോഷൃസ് ഫോറത്തിന്റെ ആഭിമുഖൃത്തിലാണ് ഇടവകാംഗങ്ങളായ
16 കുട്ടികളാണ് നീന്തൽ പരിശീലിക്കുന്നത്.
പരിയാരം ചർച്ച് വികാരി ഫാ. ഇട്ടി തോമസ് കാട്ടാം പാക്കിൽ, അസി. വികാരി ഫാ.മോൻസി വർഗീസ്, ട്രസ്റ്റി മാണി സക്കറിയ, സെന്റ് ഡയനോഷൃസ് ഫോറം സെക്രട്ടറി ജോയിസ് തോട്ടക്കാട് , ജോ. സെക്രട്ടറി എമിലി സൂസൻ മനോജ് , ട്രഷറർ ജിബു കെ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആൻസ് ഗ്രൂപ്പ് എംഡി പ്രവാസി മലയാളി സംരംഭകയായ അന്നമ്മ ട്രൂബ് വയലുങ്കലിന് പാമ്പാടിയിലുള്ള ആൻസ് സ്വിമ്മിംഗ് അക്കാദമിയിലാണ് പരിശീലനം.
നിന്തൽ പരിശീലനത്തിന്റെ ഉത്ഘാടനം അന്നമ്മ ട്രൂബ് നിർവഹിച്ചു. നീന്തൽ പരിശീലനം സ്കൂൾ പഠനം പോലെ പ്രാധാനൃമുള്ളതാണെന്നും സ്വയരക്ഷക്ക് മാത്രമല്ല
അപകടത്തിൽ പെടുന്ന മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും അന്നമ്മ ചൂണ്ടികാട്ടി.