Spread the love

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു.Pakistan Violates Ceasefire with Drone Attacks in Kashmir

വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങൾ പുറത്ത് വിട്ടു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിലെത്തി കണ്ടു.

അതേസമയം നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായത്.