കാഞ്ഞിരപ്പള്ളി : വിനാശകരമായ സകല തിൻമകളിലേക്കും വാതായനങ്ങൾ തുറക്കുന്ന എല്ലാ ലഹരിപദാർത്ഥങ്ങളും ആപത്താണെന്നും ഇത്തരം വിപത്തിനെതിരെ മുഴുവൻ യുവജനങ്ങളും ഒന്നിക്കണമെന്നും ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ എസ് എം സംസ്ഥാന സമിതി അംഗം സാദിഖ് തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു. ഷുക്കൂർ കുമ്പങ്കല്ല്, ഫാസിൽ ഹസൻ, നജീബ് കാഞ്ഞിരപ്പള്ളി, പി. കെ.സുധീർ എന്നിവർ പ്രസംഗിച്ചു