കോട്ടയം : സുധാകരനെ കെപിസിസി അധൃക്ഷ സ്ഥാനത്തു നിന്ന് നിക്കാനുള്ള ചർച്ചകൾ സജീവമാണ്.എന്നാൽ സ്ഥാന ചലന വാർത്തകളെ തള്ളി ഉരുളക്ക് ഉപ്പേരിപോലെ സുധീകരൻ മറുപടി പറയുന്നത് കോൺഗ്രസിലെ തന്റെ എതിരാളികളെ ഭ്രാന്തു പിടിപ്പിച്ചിരിക്കുകയാണ്.സുധാകരന്റെ തുറന്നടിക്കലിന്റെ പിന്നിൽ പിആർ ടിമിന്റെ ഇടപെടലാണെന്നത് വൃക്തമെന്നാണ് എതിരാളികളുടെ ആക്ഷേപം.മുമ്പ് രണ്ട് തവണയും നേതൃത്വമാറ്റം സജീവമായങ്കിലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അത് അവസാനിച്ചിരുന്നു. രണ്ട് അവസരങ്ങളിലും തിരിച്ചടിക്കാൻ കരുക്കൾ നീക്കിയത് പിആർടീമിന്റെ വിജയമായിരുന്നു. മൂന്നാം വട്ടവും സുധാകരനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കങ്ങളെ വെല്ലു വിളിക്കാൻ സുധാകരന് താങ്ങായത് പിആർ ടീമിന്റെ കരുത്താണ്.
കോട്ടയം ആനിക്കാട് സ്വദേശിയായ പിആർ ടീം തലവൻ സുധാകരന്റെ ഡൽഹിയിലെയും കേരളത്തിലെയും രാഷ്ട്രീയ ചടലനീക്കങ്ങൾക്കാണ് ചുക്കാൻ പിടിക്കുന്നത്.
കെ മുരളീധൻ അടക്കമുള്ള സീനിയർ നേതാക്കളെ സുധാകരന് വേണ്ടി രംഗത്തിറക്കിയതിന് പിന്നിലും ഇവർക്ക് പങ്കുണ്ട്.കെപിസിസി അധൃക്ഷ സ്ഥാനത്തു നിന്ന് കോൺഗ്രസ് ഹൈക്കമാന്റ് തന്നെ മാറ്റിയാൽ അംഗീകരിക്കുമെന്ന് പറയുന്ന സുധാകരന്റെ അടുത്ത നീക്കങ്ങൾ പ്രവചനാതീതമാണ്. സുധാകന്റെ അടുത്ത നീക്കങ്ങൾ നിരീക്ഷിക്കാൻ ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ സജീവമാണ്.
സുധാകരന് ആരോഗൃപ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം എതിരാളികൾ നടത്തുമ്പോൾ തിരിച്ചടിച്ച് പിആർ ടീം രംത്തുണ്ട്.
സിപിഎമ്മിനും മുഖൃമന്ത്രി പിണറായിക്കും എതിരെ ശക്തമായി നേരിട്ട് വെല്ലുവിളിയുയർത്താൻ സുധാകരന് അല്ലാതെ മറ്റാർക്കുമില്ലന്നത് ഹൈക്കമാണ്ടിനും വൃക്തമായി അറിയാം. സുധാകരനെ പിണക്കുന്നത് പാർട്ടിക്ക് ഭാവിയിൽ ദോഷം ചെയ്യുമെന്നാണ് പിആർ ടീമിന്റെ പ്രചരണത്തിന്റെ തുറുപ്പ്.
സുധാകരനെ രാജി വയ്പിച്ചാൽ പകരം ആന്റോ ആന്റണിക്കാണ് സാധൃത ഏറെ. സിറോ മലബാർ കത്തോലിക്ക സഭാംഗമായ ആന്റോക്ക് പെന്തക്കോസ്ത് സഭാ വിഭാഗങ്ങളുടെയും ശക്തമായ പിന്തുണയുണ്ട്. പ്രിയങ്കാ ഗാന്ധിയും റോബർട്ട് വാധ്രയുമായും അടുത്ത ബന്ധമുള്ള ആന്റോക്ക് കോൺഗ്രസ് ഹൈക്കമാന്റ് പിന്തുണയുമുണ്ട്.
എന്നാൽ അടൂർ പ്രകാശിനെ രംഗത്തിറക്കി വെള്ളാപ്പള്ളിയും അണിയറയിൽ സജീവമാണ്. ഈ നീക്കത്തോട് കോൺഗ്രസിൽ പ്രബല വിഭാഗത്തിന് താല്പരൃമില്ല. പിണറായി സർക്കാരിന്റെ മൂന്നാം മൂഴത്തിനായി പ്രയത്നിക്കുന്ന വൊള്ളാപ്പള്ളിയുടെ നീക്കത്തിൽ സംശയമുണ്ടെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ
സുധാകരൻ തുടരണമെന്നാണ് ഇവരുടെ ആവശൃം.