കൊച്ചി: റിനൃവബിൾ എഞ്ചിനീയറിംഗിൽ കോഴിക്കോട് എൻഐറ്റി യിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ കെഎസ്ഇബി ഡപൃട്ടി ചീഫ് എഞ്ചിനിയറായിരുന്ന ഡോ.ജോസഫ് പി വർഗീസിന് മാതൃ ഇടവകയായ പെരുമ്പാവൂർ കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രലിൽ സ്വീകരണം നൽകി.
കത്തീഡ്രൽ വികാരി റവ. കുറ്റാലിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പയിൽ നിന്ന് ഡോ. ജോസഫ് പി വർഗീസ് ആദരവ് ഏറ്റുവാങ്ങി.പ്രമുഖ സുവിശേഷ പ്രസംഗകനായ ഫാ.അഭിലാഷ് അബ്രഹം വലിയവീട്ടിൽ,ഫാ. ടിനു പി തമ്പി പനച്ചിക്കുടി,ഫാ. ബാബു ജോൺ പാലാക്കുന്നേൽ ,ഫാ. എൽദോസ് തുരുത്തേൽ,ഫാ.പ്രഭോഷ് കുറുപ്പുംപടി,ഫാ. ലിജോ കൊറ്റാലിൽ,ഫാ. ബിൻസൻ മന്നാലിക്കുടി. മാനേജിംഗ് ട്രസ്റ്റിമാരായ കെകെ വർഗീസ് കീരംകുടി, എൽദോ തകരകൻ കല്ലറക്കൽ , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.മൂവാറ്റുപുഴ പന്തലിക്കുടിയിൽ പിഐ വർഗിസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകനായ ജോ. ജോസഫ് പി വർഗീസ് കുവൈറ്റ് മിനിസ്ട്രി ഓഫ് എനർജി കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്കാദമിക് രംഗത്ത് ഊർജ്ജ മേഖലയിലെ റിസേർച്ച് ഗൈഡ് കൂടിയാണ് അദ്ദേഹം.എനർജി ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ അന്താരാഷ്ട്ര ജേണലുകളുടെ റിവൃവറായ അദ്ദേഹം നിരവധി വിദേശ രാജൃങ്ങളിലെ കോൺഫ്രൻസുകളിൽ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങൾ അവതരിപ്പിട്ടുണ്ട്.