Spread the love

കോട്ടയം നഗരത്തിലെ ബൈക്ക് മോഷണം  പ്രതികളെ കമ്പത്തു നിന്നും പിടികൂടി .അശോക് (18)ഇന്ദിരാ കോളനി, വാർഡ് 15,പുതുപ്പെട്ടി , കമ്പം,
ശുക്രൻ (20),ഇന്ദിരാ കോളനി, പുതുപ്പെട്ടി, കമ്പം. എന്നിവരെയാണ് കമ്പത്തു നിന്നും 27.04.25 തീയതി വെസ്റ്റ് പോലീസ് പിടികൂടിയത്.

14 രാത്രിയിലാണ് കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി വിഷ്ണുവിന്റെപൾസർ ബൈക്ക് മോഷണം പോയത്. പരാതി പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. CCTV ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് വെസ്റ്റ് പോലീസ് SI Angathan, GSI Anish Vijayan, ASI Rajesh, SCPO Renjith എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ്ചെയ്തു.